പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ

തിരുവനന്തപുരം:പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ. കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഡോക്ടർമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഡോക്ടർമാർ ചർച്ച നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെജിഎംഒ നേതാക്കളെ കാണാൻ ആരോഗ്യമന്ത്രി വിസമ്മതിച്ചിരുന്നു. സമരം നിർത്തി വന്നാൽ നേരിൽ ചർച്ച ആകാമെന്നായിരുന്നു ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനെതുടര്‍ന്ന് സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യവകുപ്പ് സെക്രട്ടറി ചർച്ച നടത്തി.