മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളില്‍ ഇന്ന് ഒ പി പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളില്‍ ഇന്ന് ഒ പി പ്രവര്‍ത്തിക്കില്ല. എല്ലാ ജോലികളും നിര്‍ത്തിവച്ച് അനിശ്ചിതകാല സമരം തുടങ്ങാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചു. ഒ പി സമയം ദീര്‍ഘിപ്പിച്ചതും പുതിയ നിയമനങ്ങള്‍ നടത്താത്തും ആണ് സമരകാരണമെന്നാണ് വിശദീകരണം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒ പി ബഹിഷ്കരണമാണ് സമരത്തിന്റെ ആദ്യഘട്ടം.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര് നിലപാട്. എന്‍ആര്‍എച്ച്എം ഡോക്ടക്മാരെ നിയോഗിച്ച് സമരത്തെ നേരിടാന്‍ തന്നെയാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.