അതെ, അതൊരു ആത്മഹത്യ തന്നെയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ ഉപേക്ഷിച്ചു പോയത് അവന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഇത്രയും പറയുമ്പോള്‍ ഇതൊരു മനുഷ്യ ജീവിയുടെ കഥയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് തെറ്റി., സ്വന്തം യജമാനന്‍ ഉപേക്ഷിച്ചു പോയതു മുതല്‍ ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ മരണം വരിച്ച ഒരു നായയുടെ കഥയാണ്.
ശ്രീലങ്കയിലെ കൊളംബോയിലാണ് ഏവരുടെയും കരളലിയിക്കുന്ന സംഭവം അരങ്ങേറിയത്. വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പേയതു മുതല്‍ തുടങ്ങിയതാണ് യജമാനന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ്. എന്നാല്‍ ഇക്കാലയളവില്‍ ജലപാനം നടത്താതെയായിരുന്ന നായയുടെ നടപ്പ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായയെ കണ്ടെത്തിയ ഫ്രണ്ട്‌സ ഓഫ് ആനിമല്‍സ് ആന്‍ഡ് നേച്ചര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സംരക്ഷണം ഏറ്റെടുത്തു. മൃഗ ഡോക്ടറുടെ ചികിത്സയും പരിപാലനവും നല്‍കി. എന്നാല്‍ അധികം വൈകാതെ നായ വിടവാങ്ങി.

നായയെ പരിപാലിച്ച ഡോക്ടര്‍ പറഞ്ഞ വാക്കുകളാണ് ഏവരയും ഞെട്ടിച്ചത്. ഉടമ ഉപേക്ഷിച്ചതിനാല്‍ ഉണ്ടായ കഠിനമായ മാനസിക സംഘര്‍ഷത്തിലാണ് നായയ്ക്ക് ജീവന്‍ നഷ്ടമായെതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാനസികമായ ദുഖം മൂലം ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ക്ഷീണിച്ചാണ് നായ മരണത്തിന് കീഴടങ്ങിയത്. ഒരു തരത്തില്‍ അതൊരു ആത്മഹത്യ തന്നെയാണെന്നും ഡോക്ടര്‍ പറയുന്നു.
