ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിന്നാലെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളും ലഗേജ് പരിധി പഴയ നിലയില്‍ പുനഃസ്ഥാപിച്ചു. വ്യോമ മേഖലയില്‍ ഉപരോധമേര്‍പ്പെടുത്തിയതിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ ലഗേജ് പരിധി 40 കിലോയില്‍ നിന്നും 30 കിലോ ആയി കുറച്ചിരുന്നു. എന്നാല്‍ ദുബായ് വഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചതോടെയാണ് രണ്ടു വിമാനക്കമ്പനികളും ലഗേജ് പരിധി പഴയ നിലയില്‍ പുനഃസ്ഥാപിച്ചത്.