ഖത്തര്‍: ആവശ്യക്കാര്‍ വര്‍ധിച്ചതും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു നീക്കം തടസ്സപ്പെട്ടതും കാരണം ഖത്തറിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ ഡോളറിനു ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ചില അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ചിലര്‍ ഖത്തര്‍ റിയല്‍ മാറ്റി ഡോളറാക്കാന്‍ ശ്രമിച്ചതാണ് ക്ഷാമം നേരിടാന്‍ ഇടയാക്കിയതെന്നാണ് സൂചന.
പ്രശ്‌നം പരിഹരിക്കാന്‍ ചില സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് മാറ്റിയെടുക്കാവുന്ന ഡോളറിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ റിയാലിന്റെ മൂല്യം ഇടിയുമെന്ന ആശങ്ക ആസ്ഥാനത്താണെന്നും വരുന്ന കുറെ വര്‍ഷങ്ങളിലേക്കു കൂടി റിയാലിന്റെ മൂല്യം തല്‍സ്ഥാനത്തു നിലനിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
