കുവൈത്ത്: മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ നിന്ന് 2500-ല്‍ അധികം ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്തനിന്ന് വിവിധ കാരണങ്ങളാല്‍ 2557 ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്.
താമസകാര്യ വകുപ്പിന്റെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സ്ഥിതിവിവര കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഇഖാമ കലാവധി കഴിഞ് രാജ്യത്ത് തങ്ങിയവര്‍, സ്പോണ്‍സറില്‍ നിന്ന് ഒടിച്ചോടിയവര്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. 2017-ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ മാസം വരെ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് വകുപ്പിന് 788 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇത് സ്പോണ്‍സര്‍മാര്‍ കൊടുത്ത പരാതികളും തൊഴിലാളികള്‍ സ്പോണ്‍സര്‍മാര്‍ക്കെതിരെ കൊടുത്ത പരാതികളും ഉള്‍പ്പെടും. ചെറുതും വലുതുമായി ഈ കാലയളവില്‍ 7499 പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 6 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുള്ളവരുമാണ്.
