മുസ്ലീംവിരുദ്ധ കുടിയേറ്റ നയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിലേക്കുള്ള അഭയാർത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സർക്കാർ നൽകിയ നൽകിയ ഹർജി അപ്പീൽ കോടതി തള്ളി.കീഴ്ക്കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഴു പ്രധാന മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിക്കൊണ്ടുള്ള ട്രംപ് സർക്കാരിന്‍റെ തീരുമാനം കഴിഞ്ഞയാഴ്ച കീഴ്കോടതി റദ്ദാക്കിയിരുന്നു. അതിർത്തിയിൽ ജനങ്ങൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുന്നെന്ന് കാണിച്ചായിരുന്നു കോടതിയുടെ നടപടി.