വാഷിങ്ടൺ: ഉത്തരകൊറിയ മിസൈൽ, ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. പ്രസിഡൻറ് സ്ഥാനത്ത് എത്തയതിന്റെ നൂറാം ദിനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഉത്തരകൊറിയയുമായുള്ള പ്രശ്നം നയപരമായി പരിഹരിക്കാനാണ് ശ്രമമെന്നും എന്നാൽ അത് പ്രയാസകരമാണെന്നും ട്രംപ് പറഞ്ഞു. കൊറിയക്കെതിരെ സൈനിക നടപടി യു എസ് സർക്കാറിന്റെ പരിഗണനയിലില്ലെന്നും പുതിയ സാമ്പത്തിക ഉപരോധങ്ങൾ കൊറിയക്ക് മേൽ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
കൊറിയൻ പ്രശ്നം പരിഹരിക്കാനായി ചൈന നടത്തുന്ന ഇടപെടലുകളെ ട്രംപ് പുകഴ്ത്തി. ചൈനയിലെ ജനങ്ങളെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം ട്രംപ് ചൈനീസ് പ്രധാനമന്ത്രി ഷീ ജീംപിങുമായി കൂടികാഴ്ച നടത്തിയിരുന്നു.
