Asianet News MalayalamAsianet News Malayalam

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം ട്രംപും ഹിലരി ക്ലിന്റണും തമ്മിലെന്നുറപ്പായി

donald trump and hillary clinton to compete in us presidential election
Author
First Published Jul 27, 2016, 2:26 AM IST

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റണും തമ്മിലെന്നുറപ്പായി. ഡെമോക്രാറ്റിക് പാര്‍ടി ഹില്ലരിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.  50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,382 പ്രതിനിധികളുടെ പിന്തുണ നേടിയാണ് ഹിലരി വൈറ്റ് ഹൗസിലേക്കുള്ള തന്റെ പ്രയാണത്തിന് തുടക്കമിട്ടത്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഹില്ലരിക്കെതിരെ ശക്തമായ സാന്നിദ്ധ്യമായി രംഗത്തുണ്ടായിരുന്ന ബേണി സാന്റേഴ്‌സും ഹില്ലരിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് ഒരു വനിത അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന പാര്‍ടിയുടെ സ്ഥാനാ‍ര്‍ത്ഥിയാകുന്നത്.

 

Follow Us:
Download App:
  • android
  • ios