വാഷിംഗ്ടണ്‍: അനധികൃതമായി വോട്ടിംഗ് നടന്നതിനാലാണ് ജനകീയ വോട്ടിംഗിൽ ഹിലരി  മുന്നിലെത്തിയതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. വിസ്തൃതിയുള്ള  മൂന്നോ നാലോ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്രീകരിച്ചിരുന്നെങ്കിൽ ജനകീയ വോട്ടിംഗിൽ താൻ മുന്നിലെത്തിയേനെ എന്നും ട്രംപ് ട്വീറ്റ് ചെയ്തു.

മാധ്യമങ്ങൾ കാര്യങ്ങൾ മറച്ച് വയ്ക്കുകയാണെന്നും വെർജീനിയയിലും,ന്യൂ ഹാംപ്ഷെയറിലും, കാലിഫോർണിയയിലും വലിയ രീതിയിലുള്ള ക്രമക്കേട് ജനകീയ വോട്ടിംഗിൽ സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. വിസ്തൃതിയുള്ള  മൂന്നോ നാലോ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്രീകരിച്ചിരുന്നെങ്കിൽ ജനകീയ വോട്ടിംഗിൽ തനിക്കും വലിയ ഭൂരിപക്ഷം ലഭിച്ചേനെയെന്നും ട്രംപ് പറഞ്ഞു.

മാധ്യമങ്ങൾ കാര്യങ്ങൾ മറച്ച് വയ്ക്കുകയാണെന്നും വെർജീനിയയിലും  ന്യൂ ഹാംപ്ഷെയറിലും, കാലിഫോർണിയയിലും വലിയ രീതിയിലുള്ള ക്രമക്കേട് ജനകീയ വോട്ടിംഗിൽ സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.