വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത അവർ പലതരത്തിൽ ഭരണത്തിനു തടസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 

ഡെമോക്രാറ്റുകളുടെ ഇത്തരം നിലപാടുകൾ മൂലം തന്‍റെ സർക്കാരിന് വിവിധ സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കാൻ പോലും സാധിക്കുന്നില്ലെന്നും സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

തന്‍റെ ട്വിറ്റർ‌ പേജിലൂടെയാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അറ്റോർണി ജനറൽ, വിദ്യാഭ്യാസ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് എതിർപ്പുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയിരുന്നു.