ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മറുപടി. ഉത്തരകൊറിയയുമായുള്ള ക്ഷമയുടെ കാലഘട്ടം അവസാനിച്ചതായും കഴിഞ്ഞ കുറെ വര്‍ഷമായി ഉത്തരകൊറിയയുമായുള്ള ബന്ധം പരാജയമാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൈനികശക്തി വ്യക്തമാക്കാന്‍ ഉത്തരകൊറിയ നടത്തിയ ഒടുവിലത്തെ പ്രകോപനമായിരുന്നു ഇന്നലത്തെ മിസൈല്‍ പരീക്ഷണം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ട്രംപിന്റെ പ്രതികരണം.