ബിയജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷീ ജിങ്പിങിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്‍റ്. ഷീയുടെ നേട്ടം അസാധാരണം എന്നാണ് ട്രംപിന്‍റെ ട്വീറ്റ്. ഭരണഘടനയിൽ ഷീയുടെ പേരും ദർശനങ്ങളും എഴുതിച്ചേർത്തുകൊണ്ടാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്. അടുത്തമാസം ചൈന സന്ദർശിക്കുന്ന ഡോണൾഡ് ട്രംപ് ഷീയുമായി ചർച്ച നടത്തും.
ചൈന യുഎസ് ബന്ധം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്യണമെന്ന് ഷീ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലർസണിന്റെ ചൈന വിരുദ്ധ അഭിപ്രായപ്രകടനം ട്രംപിന്റെ പ്രഖ്യാപിത ചൈന നയത്തിന് വിരുദ്ധമാണെന്ന വിമർശനമുയർന്നിരുന്നു. ചൈനയേക്കാൾ ഇന്ത്യയുമായാണ് അമേരിക്ക സൗഹൃദത്തിലാണ് ടില്ലർസൺ ഇന്ത്യാസന്ദർശനത്തിനിടെ തന്ത്രപ്രധാനമായ അമേരിക്ക ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉറപ്പുപറഞ്ഞിരിക്കയാണ്.
പാകിസനഥാൻ അഫ്ഗാനിസ്ഥാൻ സന്ദർശനത്തിനുശേഷം ഇന്ത്യയിലെത്തിയ ടില്ലർസൺ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് പാകിസ്ഥാനെ വിമർശിച്ചിരുന്നു . ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിലും ഇക്കണോമിക് കോറിഡോറിലും പാകിസ്ഥാനും അംഗമാണ്. ഇതിന്‍റെയെല്ലാം പശ്ചാലത്തിലാണ് ട്രംപിന്‍റെ അഭിനന്ദനവും ട്വീറ്റും.
