ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്മാര്‍ട്ട് കുക്കി എന്നാണ് ട്രംപ് ഉന്നിനെ വിശേഷിപ്പിച്ചത്. വളരെ ചെറുപ്പത്തില്‍ അധികാരത്തിലെത്തിയ ഉന്‍ പല ശക്തരേയും നേരിട്ടുവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

അതേസമയം കൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ പ്രത്യാഘാതം ഭീകരമായിരിക്കരുമെന്ന് ട്രംപ് ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ തവണ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു