പലേ ബീച്ച്: സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു കമ്പ്യൂട്ടറും സുരക്ഷിതമല്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇമെയിലുകള്‍ക്ക് പകരം ആശയവിനിമയത്തിന് കൊറിയര്‍ സേവനം ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിക്കുന്നു. പുതുവത്സരാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ആരോടെങ്കിലും പറയാനുണ്ടെങ്കില്‍ പഴയപടി പോലെ അതെഴുതി കൊറിയര്‍ അയക്കൂ. അതിനുകാരണമെന്തെന്ന് ഞാന്‍ പറയാം- ഒരു കമ്പ്യൂട്ടറും സുരക്ഷിതമല്ല ട്രംപ് പ്രതികരിച്ചു. ട്വിറ്ററില്‍ സജീവമാണെങ്കിലും ട്രംപ് കമ്പ്യൂട്ടറും ഇമെയിലും വളരെ വിരളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഹാക്കിങ്ങിലൂടെ റഷ്യ, അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപ്പെട്ടെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആരോപണം ട്രംപ് വീണ്ടും തള്ളി. ആരോപണത്തിലെ കൂടുതല്‍ വസ്തുതകള്‍ അറിയാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി കൂടിക്കാഴ്ച്ച അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു.