ഇറാനുമായി മുൻകൂട്ടി നിശ്ചയിച്ച ഉപാധികളില്ലാതെ തന്നെ കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്.
ഇറാനുമായി മുൻകൂട്ടി നിശ്ചയിച്ച ഉപാധികളില്ലാതെ തന്നെ കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ അടുത്ത കാലത്തായി ഉടലെടുത്ത പ്രശ്നത്തിന് പരിഹാരമാകുന്നാണ് കരുതപ്പെടുന്നത്.
ഈ വർഷം മെയിൽ ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.ഇരു രാഷ്ട്ര നേതാക്കളും പരസ്പരം വെല്ലുവിളികളുമായി വാർത്തകളിൽ നിറഞ്ഞു.ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രെംപും ഉപരോധം കൊണ്ട് ഇറാനെ തളർത്താനാവില്ലെന്ന് ഇറാനിയൻ പ്രസിഡന്‍റ് ഹസ്സൻ റുഹാനിയും പറഞ്ഞു. ഇറാനെതിരായ അമേരിക്കയുടെ യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നും എന്നുവരെ ഹസ്സൻ റുഹാസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എന്നാൽ അമേരിക്കയെ ഒരിക്കലും വെല്ലുവിളിക്കരുതെന്ന് ട്രംപ് തിരിച്ചടിച്ചു.ഇത്തരത്തിൽ ഇരു രാഷ്ട്ര തലവന്മാരും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡണ്ടിന്‍റെ അപ്രതീക്ഷിത നീക്കം.ഇറാൻ ആഗ്രഹിക്കുന്ന പക്ഷം യാതൊരു മുൻ ഉപാധികളുമില്ലാതെ തന്നെ അവരുമായി എപ്പോൾ വേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്.ട്രംപ് പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രസിഡണ്ട് ട്രംപ് ഇറാനോടുള്ള പുതിയ നിലപാട് പ്രഖ്യാപിച്ചത്.എന്നാൽ അമേരിക്കൻ പ്രസിഡണ്ടിന്‍റെ വാക്കുകളോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
