Asianet News MalayalamAsianet News Malayalam

സൈന്യത്തിന്റെ ത്യാഗം രാഷ്ട്രീയ വത്കരിക്കരുതെന്ന് ബിജെപിയോട് ശിവസേന

Dont politicize army sacrifices Shiv Sena tells BJP
Author
Mumbai, First Published Oct 24, 2016, 10:44 AM IST

പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ കത്തിക്കുമെന്നുവരെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. തീപ്പെട്ടി ഇപ്പോള്‍ കാലിയാണ്. അതിലുള്ളതെല്ലാം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുറത്തെടുത്തിരിക്കുന്നു. ഇനി വേണമെങ്കില്‍ ആ തീപ്പെട്ടിക്കമ്പുകള്‍ കൊണ്ട് മുഖ്യമന്ത്രി ചിലപ്പോള്‍ സ്വന്തം ചെവി തോണ്ടുമെന്നും ശിവസേനയുടെ മുഖപത്രമായ സാംന വിമര്‍ശിക്കുന്നു. മറയ്ക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ല. എല്ലായാലും ഇത് ധീരന്മാരായ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള ഒരു അപമാനമാണെന്നും മഹാരാഷ്ട്രയിലും കേന്ദ്രത്തിലും എന്‍.ഡി.എ സര്‍ക്കാറില്‍ പങ്കാളിയായ ശിവസേന വിമര്‍ശിക്കുന്നു. തീയറ്ററുകള്‍ കത്തിക്കുമെന്ന് പറഞ്ഞവര്‍ പെട്ടെന്ന് പിന്മാറി. പാകിസ്ഥാനി കലാകാരമ്മാര്‍ക്ക് ഇനി ഇവിടെ പ്രശ്നമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. ഇത്തരം രാഷ്ട്രീയം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവസേന പറയുന്നു.

Follow Us:
Download App:
  • android
  • ios