Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഒടുവില്‍ ജേക്കബ് തോമസിന് ചുവപ്പ് കാര്‍ഡ‍് നല്‍കിയതിന്‍റെ കാരണം

door open for jacob thomas
Author
Thiruvananthapuram, First Published Mar 31, 2017, 4:40 PM IST

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രതിച്ഛായക്കൊപ്പം ഒന്നിനു പുറകെ ഒന്നായി വന്ന വിവാദങ്ങളുടെ നടുവിലായിരുന്നു ജേക്കബ് തോമസിന്‍റെ ഔദ്യോഗിക ജീവിതം. മുഖവും നയവും നോക്കാത്ത നിലപാടുകളുടെ പേരിൽ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതൽ രാഷ്ട്രീയ നേതൃത്വമാകെ എതിരു നിന്നിട്ടും സര്‍ക്കാര്‍ സംരക്ഷണമൊരുക്കി. പക്ഷെ തുടര്‍ച്ചയായി കോടതി വിമര്‍ശനും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതിൽ സിപിഎമ്മിനുണ്ടായ കടുത്ത എതിര്‍പ്പും ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കി.

വിജിലൻസ് ഡയറക്ടറായി ചുമതയേറ്റ ശേഷമുളള ആദ്യവാർത്തസമ്മേളനം തന്നെ വിവാദത്തിൽ. പിന്നയങ്ങോട്ട് വിവാദങ്ങളുടെ നടുവിലായിരുന്നു ജേക്കബ് തോമസെന്ന ഡയറക്ടർ.  പരാതി സ്വീകരിക്കാനും കേസെടുക്കാനും കുറ്റപത്രം സമ‍പ്പിക്കാനും ഡിവൈഎസ്പിമാർക്കും എസ്പിമാർക്കും അധികാരം നൽകി. വിജിലൻസ് ഡയറക്ടർ ഉത്തരവാിദത്വങ്ങളിൽ നിന്നും ഒളിച്ചോടിയെന്നും നിയമങ്ങള്‍ അട്ടിമറിച്ചുവെന്നും ആക്ഷേപം, 36 സർക്കുലറുകളാണ് ഇറക്കിയത്. 

ഇതിനിടെയാണ് അനധികൃത സ്വത്തുസമ്പാദക്കേസിൽ മൂന്നു ഡിവൈഎസ്പിമാർക്കെതിരെ കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്ന്  ബാർക്കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി. ഡയറക്ടറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിൽപോയതോടെ കേസന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു. ടൈറ്റാനിയം കേസും, കെ.ബാബുവിനെതിരായ കേസിന്‍റെ അവസ്ഥ അങ്ങനെ തന്നെ. 

ഡിജിപി ശങ്കർ റെഡിക്കെതിരായ വിജിലൻസ് നിലപാട് വിവാദത്തിലായി. ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം തുടങ്ങിയതോട പൊലീസിലും എതിർപ്പുയർന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്രെ വീട്ടിൽ നടത്തിയ പരിശോധനയും ടോം ജോസിനെതിരായ അനധികൃത ത്വത്തുകേസും വിവാദത്തിലായി. ഐഎഎസുകാർ പ്രതിഷേധം കടപ്പിച്ചു. ധനകാര്യപരിശോധന വിഭാഗം ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്ക നടത്തിയ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കത്തുനൽകി. ഡയറക്ടർ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡേക്കബ് തോമസ് കത്തു നൽകി.

ബന്ധുനിയമവിവാദം വന്നതോടെ വീണ്ടും ശ്രദ്ധ ജേക്കബ്തോമസിൽ. ഇ.പി.ജയരാജനും പോള്‍ ആൻറണിക്കുമെതിരെ കേസെടുത്തോടെ വീണ്ടും വിവാദം. മലബാർ സിമ്റ് എംഡി പത്കുമാറിൻറെ അറസ്റ്റ് വീണ്ടും പ്രശ്നങ്ങള്‍ കലുഷിതമാക്കി. ജേക്കബ്തോമസിനെ മാറ്റണെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങി ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. കർണാടകിലെ ഭൂമിവിവാദവും അഴഇമതി ആരോരപണങ്ങളും വിജിലൻസ് തത്തെക്കതിരെ പൊങ്ങിവന്നു. ഡയറക്ടറെ പൂർണമായി പിന്തുണച്ച് സർക്കാർ. ഒടുവിൽ ഹൈക്കോടതിയിൽ നിന്നുമേറ്റ തുടർച്ചയായി പരാമര്‍ശങ്ങളും എത്തിയതോടെ ഒടുവില്‍ സര്‍ക്കാറും വിജിലന്‍സ് തത്തയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കി.
​​

Follow Us:
Download App:
  • android
  • ios