BLOമാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു വിഭാഗം ഉദ്യോഗസ്ഥമാർക്ക് ഇരട്ട പണിയായി. ബിഎൽഒമാർക്ക് ഒരേ സമയം രണ്ട് ജോലിയെന്ന സ്ഥിതിയാണ്.SIR ചുമതലയുള്ള BLO മാരെ മറ്റു ജോലികളിൽ നിന്നുള്ള ഒഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആദ്യം ഉത്തരവിറക്കി..എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകം അല്ലെന്ന കാട്ടി വീണ്ടും ഉത്തരവ് ഇറക്കി.BLOമാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജീവനക്കാെരുടെ ആവശ്യം
എസ്ഐആറിൻറെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്ഐആറിനെ സിപിഎമ്മും കോൺഗ്രസും എതിർക്കുമ്പോഴാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്


