കൊച്ചി: നടിക്ക് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മയുടെ ഫേസ് ബുക്ക് പോസ്റ്റ്. നിയമവും നിര്‍മ്മാണവും അതിന്‍റെ വഴികളിലൂടെ മുന്നേറുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്ക് നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നതായ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഡബ്ല്യൂ.സി.സി വ്യക്തമാക്കി.
പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസില്‍ നിന്നു മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പമെന്ന് ഡബ്ല്യൂ.സി.സി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
