ക്ഷീണമനസ്സുകളാണ് ഇത്തരം ദുര്‍ബ്ബല വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത്.മനുഷ്യനോടില്ലാത്ത വികാരം മതത്തിനോട് ഉണ്ടാകുന്ന വിപ്ലവകാരിക്കു വൈദ്യസഹായം ആവശ്യമാണെന്നും ശാരദക്കുട്ടി എഴുതുന്നു.
ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്:
'അധികാരത്തിലിരുന്നു തല നരക്കുന്തോറും മനസ്സിന്റെ അടിമത്തം വേണ്ടുവോളം ഉണ്ടാകും..എന്താണ് പുരോഗമനം പറയുന്നവര്‍ ഇങ്ങനെ അടിമത്തം ചുമന്നു കൊണ്ട് നടക്കുന്നത്? ദൂരവ്യാപകമായ ആപത്തു വരുത്തി വെക്കുന്ന അന്ധതയില്‍ ഏറെയും മതപരമാണെന്ന് മനുഷ്യചരിത്രം പരിശോധിച്ചാല്‍ അറിയാം.ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഇരുത്തം വന്ന മൂഢന്മാരെ കൊണ്ടാണ് , ബുദ്ധിമാന്മാരായ വഞ്ചകന്‍മാരെക്കാള്‍ കൂടുതലായി ഈ ലോകത്തു ശല്യം ഉണ്ടായിട്ടുള്ളത് എന്ന ആശയം പറഞ്ഞത് സാമൂഹ്യ ശാസ്ത്രജ്ഞനായ ഫ്രെയിസര്‍ ആണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും , മനസ്സ് ദുര്‍ബ്ബലപ്പെട്ടു പോകുന്നുവെന്ന് തോന്നുന്നെങ്കില്‍ പഥ്യാഹാരം കഴിച്ചു വിശ്രമം എടുക്കണം. കാരണം ക്ഷീണമനസ്സുകളാണ് ഇത്തരം ദുര്‍ബ്ബല വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത്.മനുഷ്യനോടില്ലാത്ത വികാരം മതത്തിനോട് ഉണ്ടാകുന്ന വിപ്ലവകാരിക്കു വൈദ്യസഹായം ആവശ്യമാണ്'.
