പാര്‍ട്ടിയുടെ പുതിയ തലമുറയോട് എന്നും ഗൗരിയമ്മയ്ക്ക് വലിയ മമതയാണ്. മറുവശത്ത് ഗൗരിയമ്മയോട് വലിയ ബഹുമാനവുമാണ് ഇപ്പോഴത്തെ നേതാക്കന്‍മാര്‍ക്ക്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് മുന്നില്‍ നില്‍ക്കും

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തിലെ കരുത്തുറ്റ വനിതാ സാന്നിധ്യമായിരുന്നു കെ ആര്‍ ഗൗരിയമ്മ. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഗൗരിയമ്മയെ സിപിഎം മുന്‍ നിര്‍ത്തിയതും പിന്നീട് നടന്നതുമെല്ലാം ചരിത്രം. പാര്‍ട്ടിയുമായി കലഹിച്ച് പുറത്തായതും ഇടക്കാലത്ത് തിരികെ വരാന്‍ ശ്രമിച്ചെങ്കിലും അനന്തമായി അത് നീളുകയാണ്.

അതേസമയം പാര്‍ട്ടിയുടെ പുതിയ തലമുറയോട് എന്നും ഗൗരിയമ്മയ്ക്ക് വലിയ മമതയാണ്. മറുവശത്ത് ഗൗരിയമ്മയോട് വലിയ ബഹുമാനവുമാണ് ഇപ്പോഴത്തെ നേതാക്കന്‍മാര്‍ക്ക്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് മുന്നില്‍ നില്‍ക്കും. ഇപ്പോഴിതാ ഗൗരിയമ്മയെ കാണാനെത്തിയതിന്‍റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഐസക്ക്.

ഗൗരിയമ്മ അന്വേഷിച്ചുവെന്നറിഞ്ഞപ്പോള്‍ കാണാനായി ഓടിയെത്തിയതാണ് ധനമന്ത്രി. 'തന്നോടൊന്നു ഫോണ്‍ ചെയ്യാന്‍ അല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ല' ഇങ്ങനെയാണ് ഗൗരിയമ്മ ചോദിച്ചതെന്ന് ഐസക്ക് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഐസക്കിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ 

ഗൗരിയമ്മ ഇപ്പോഴും ഉഷാര്‍. തന്നോടൊന്നു ഫോണ്‍ ചെയ്യാന്‍ അല്ലെ പറഞ്ഞുള്ളൂ. ഇങ്ങോട്ട് ഓടി വരാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ല. ഇനിയെന്നാണ് അടുത്ത യോഗം? ശബരിമലയെ കുറിച്ചു ഡി സി യില്‍ പ്രാസംഗികര്‍ക്ക് ക്ലാസ് ആണെന്ന് ഞാന്‍ , അത് കേട്ടപ്പോള്‍ പ്രതികരണം ഇങ്ങനെ എന്നാല്‍ താന്‍ വേഗം ചെല്ലൂ.