അസാധ്യ ആംഗിളില്‍ നിന്ന് മെര്‍ട്ടിനസ് തൊടുത്ത വോളി വല തുളച്ചുകയറി

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ബെല്‍ജിയം പനാമ മത്സരം ആവേശകരമാകുന്നു. ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്‍റെ ആക്രമണത്തെ പനാമ പിടിച്ചു കെട്ടിയെങ്കിലും രണ്ടാം പകുതിയില്‍ കളി ഹസാര്‍ഡും സംഘവും സ്വന്തമാക്കുകയാണ്. പനാമ ഉയര്‍ത്തിയ കടുത്ത പ്രതിരോധം മറികടന്ന് ബെല്‍ജിയം വലകുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെല്‍ജിയം ലീഡ് എടുക്കുകയായിരുന്നു. 47 ാം മിനിട്ടില്‍ ഡ്രൈസ് മെര്‍ട്ടിനസാണ് വലകുലുക്കിയത്. ലുക്കാക്കുവിനെ ലക്ഷ്യമാക്കി വന്ന ക്രോസ് പനാമ പ്രതിരോധ താരം തട്ടിയകറ്റിയെങ്കിലും വന്നു വീണത് മെര്‍ട്ടനിനസിന്‍റെ കാലിലേക്കായിരുന്നു. ബോക്സിന്‍റെ വലതുവശത്ത് അസാധ്യ ആംഗിളില്‍ നിന്ന് മെര്‍ട്ടിനസ് തൊടുത്ത വോളി വല തുളച്ചുകയറുകയായിരുന്നു.

വീഡിയോ കാണാം

Scroll to load tweet…