Asianet News MalayalamAsianet News Malayalam

തൃശൂര്‍ കുടിവെള്ള പ്രതിസന്ധിയിലേക്ക്

drinking water crisis in Thrissur
Author
Thrissur, First Published May 7, 2017, 6:12 AM IST

1957ല്‍ കമ്മീഷന്‍ ചെയ്ത പീച്ചി ഡാമിന്റെ സംഭരണശേഷി 79.611 ദശലക്ഷം ഘനമീറ്ററാണ്. ഇപ്പോല്‍ ഡാമിലുളളത് ഇതിന്റെ  20 ശതമാനം വെള്ളം  മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 51.718 ദശലക്ഷം ഘനമീറ്റര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുളളത് 10 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്.തൃശൂര്‍ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളായ പാണഞ്ചേരി, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, നടത്തറ, മാടക്കത്തറ,  അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ്, പുത്തൂര്‍ എന്നിവിടങ്ങളിലേക്കും കുടിവെള്ളമെത്തുന്നത് പീച്ചി ഡാമില്‍ നിന്നാണ്.ഡാമിലെ വെള്ളം താഴ്ന്നതോടെ ഏതു നിമിഷവും കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ്

പീച്ചി ഡാമിനെ മാത്രം ആശ്രയിച്ച് ഇനി അധികകാലം മുന്നോട്ടുപോകാന്‍ തൃശൂര്‍ നഗരത്തിന് കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ വരള്‍ച്ച നല്‍കുന്നത്.നഗരത്തില്‍ നിരവധി കുളങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോളാണ് കുടിവെള്ളത്തിന് പതിറ്റാണ്ടുകളായി കിലോമീറ്ററുകള്‍ അകലെയുളള പീച്ചി ഡാമിനെ ആശ്രയിക്കുന്നത്.

Follow Us:
Download App:
  • android
  • ios