ഡേകെയറിലെ വാഹനാപകടം ഡ്രൈവറെ ചോദ്യം ചെയ്യുന്നു

കൊച്ചി: മരടിൽ ഡേകെയറിലെ വാഹനം മറിഞ്ഞു 4 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർ അനിൽ കുമാറിനെ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന തൃപ്പൂണിത്തുറ ട്രാഫിക് സിഐ നിസാമുദ്ധീന്റെ നോട്ടീസ് പ്രകാരം ആണ് അനിൽ കുമാർ ഹാജരായത്. നേരത്തെ അനിൽ കുമാറിനെതിരെ പൊലീസ് മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു. 

അപകടത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അനിൽ കുമാർ ചികിത്സയിൽ ആയിരുന്നു. ആശുപത്രി വിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിര്‍ദ്ദേശിച്ചിട്ടും ഇയാൾ ഹാജരാകാതെ കഴിയുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ തൃപ്പൂണിത്തുറ ട്രാഫിക് സി ഐ നോട്ടീസ് നൽകിയത്.