നെല്‍കൃഷിയെ മാത്രം ഉപജീവനമായി സ്വീകരിച്ചിട്ടുള്ള പ്രദേശമാണ് ചേകാടി. ഗന്ധകശാല വിത്തിനം പരമ്പരാഗതമായി കൃഷി ചെയ്യുന്ന ജില്ലയിലെ അപൂര്‍വം പ്രദേശങ്ങളില്‍ ഒന്ന്. നൂറുകണക്കിന് എക്കര്‍ പാടങ്ങളിലാണ് ഇത്തരം കൃഷി നടത്തുന്നത്. സാധാരണയായി വരള്‍ച്ച പേടിച്ച് ഏപ്രില്‍ അവസാനത്തോടെ കൃഷിനിര്‍ത്തും. എന്നാല്‍ ഇത്തവണ വരള്‍ച്ച മുമ്പെയെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിക്ക കര്‍ഷകരുടെയും പാടങ്ങള്‍ ഇങ്ങനെ കരിഞ്ഞുകിടക്കുകയാണ്. കരിഞ്ഞ നെല്‍ കതിരുകള്‍ പറിച്ചുകളയുകയാണ് കര്‍ഷകര്‍. വെള്ളം നല്‍കാന്‍ പതിറ്റാണ്ടുമുമ്പ് ഒരു തടയണയുണ്ടാക്കിയിരുന്നു. പക്ഷെ കനാല്‍ നിര്‍മ്മിച്ചിരുന്നില്ല. തടണ ഇപ്പോള്‍ പഞ്ചായത്ത് മീന്‍വളര്‍ത്തലിനായി ഉപയോഗിക്കുകയാണ്.