
ആറായിരം ലിറ്റര്‍ കുപ്പിവെള്ളം കുട്ടിള്‍ ദിവസേന അയക്കുന്നു. മുംബൈ മലയാളി കൂട്ടായ്മയായ കേരളീയ കേന്ദ്ര സംഘടനയും ലാത്തൂരിലേക്ക് വെള്ളം എത്തിക്കുന്നു. സര്‍സ തകല്‍ഗാവ്, പിംപ്ലെഗാവ് എന്നീഗ്രാമങ്ങളിലും ലാത്തൂര്‍ കോര്‍പ്പറേഷനകത്തെ പതിനഞ്ചാം വാര്‍ഡിലുമാണ് മലയാളത്തിന്റെ സഹായം.
15ആം വാര്‍ഡില്‍ 25000ലിറ്ററും ഗ്രാമങ്ങളില്‍ അന്‍പതിനായിരം ലിറ്റര്‍ വീതവുമാണ് വിതരണം. കുടിവെള്ളടാങ്കറുകള്‍ക്ക് കൊടുക്കേണ്ട പണം ഗ്രാമീണരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
ലാത്തൂരിലെ മലയാളി സമാജത്തിന്റെ ഭാരവാഹികളാണ് കാര്യങ്ങള്‍ നോക്കിനടത്തുന്നത്, ലാത്തൂരില്‍ മുപ്പത്തിയാറ് മലയാളി കുടുംബങ്ങളുണ്ട്. മഴയെത്തുംവരെ കുടിവെള്ളവിതരണം തുടരുമെന്ന് സമാജം ഉറപ്പുപറയുന്നു. ആകെ ചെലവ് 26 ലക്ഷം രൂപയാണ്.
