ലക്ഷങ്ങളുടെ മയക്കുമരുന്നു ഗുളികകള്‍ കൊച്ചിയിലെത്തിച്ചയാള്‍ പിടിയില്‍
ലക്ഷങ്ങൾ വിലവരുന്ന നിരോധിത മയക്ക് ഗുളികകൾ കൊച്ചിയിലെത്തിച്ച ആളെ പൊലീസ് പിടികൂടി. ചാവക്കാട് സ്വദേശി റംഷാദിനെയാണ് പൊലീസ് സംഘം പിടികൂടിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ലഹരിക്കായി പലവിധ മാർഗങ്ങൾ തേടുമ്പോൾ, യുവാക്കൾക്ക് ഇത്തരം ലഹരിഗുളികകളോട് താല്പര്യം തോന്നാൻ കാരണങ്ങൾ നിരവധി. പെട്ടെന്ന് ആർക്കും സംശയം തോന്നില്ല. സാധാരണ ഗുളിക പോലെ തന്നെ, സൗകര്യം പോലെ ഉപയോഗിക്കാം. കൊച്ചിയിലെത്തിച്ച 1100 ലഹരിഗുളികകളാണ് പൊലീസ് പിടികൂടിയത്. വില രണ്ടരലക്ഷം.ചാവക്കാട് സ്വദേശിയായ റംഷാദ് ബെംഗളൂരുവിൽ നിന്നാണ് ഗുളികകൾ കൊച്ചിയിലെത്തിച്ചത്. വ്യാജ കുറിപ്പടി ഉപയോഗിച്ചാണ് ഇയാൾ ഇതരസംസ്ഥാനങ്ങളിൽ നിന്നും മരുന്ന് വാങ്ങുന്നത്.
പൊലീസിന് കിട്ടിയ വിവരത്തെ തുടർന്നാണ് പുല്ലേപ്പടി പാലത്തിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടിയത്. നിരോധിത ഗുളികകൾ കടത്തുന്നതിനിടെ നേരത്തെ തൃശൂരിൽ വെച്ചും ഇയാളിൽ പൊലീസ് പിടികൂടിയിരുന്നു.
