Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് സംഘങ്ങളുടെ  പുതിയ താവളമായി മലപ്പുറം

drug mafia try to new shelter in malappuram
Author
First Published Feb 19, 2018, 10:45 PM IST

മലപ്പുറം: മയക്കുമരുന്ന് സംഘങ്ങളുടെ  പുതിയ താവളമായി മലപ്പുറം ജില്ല. ഒരാഴ്ച്ചക്കുള്ളില്‍ 12 കോടി രൂപയുടെ പുതുതലമുറ  മയക്കുമരുന്നുകളാണ് ജില്ലയിലെ വിവിധയിടങ്ങലില്‍ നിന്നും പിടിച്ചെടുത്തത്. ഒരു മില്ലഗ്രാമിന് പോലും ആയിരങ്ങള്‍ വിലയുള്ള മയക്കുമരുന്നുകളാണ് മലപ്പുറത്തു നിന്നും കഴിഞ്ഞ ദിവസങ്ങലില്‍ പിടിച്ചെടുത്തത്.

അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ്    എം ഡി എ എന്ന മയക്കുമാരുന്നുമായി 5 പേരെ അരീക്കോടു നിന്നും പിടികൂടിയത്. ഇവരുടെ കൈയ്യില്‍ നിന്നും പിടികൂടിയ 750 ഗ്രാം മയക്കുമരുന്നിന്‍റ വില 5 കോടിയായിരുന്നു. അരീക്കോടു  വച്ചു തന്നെയാണ്ഇന്നലെയും 6കോടിരൂപയുടെ  നിരോധിത മയക്കു മരുന്നുമായി  5 തമിഴ്നാടു സ്വദേശികലെ പിടികൂടിയിരുന്നത്.

ആദ്യസംഭവത്തിന്‍റ അനവേഷമത്തിന്‍റ തുടര്‍ച്ചയാണ് രണ്ടാമത്തെ സംഭവവും അറസ്റ്റും വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരികള്‍ വരുന്നത് മിക്കവാറും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളില്‍ നിന്നുമാണ് ഗള്‍ഫ് പണത്തിന്‍റ വന്‍സ്വാധീനമുള്ള ജില്ലയില്‍ വിലകൂടിയ മയക്കുമരുന്നുകള്‍ക്ക് ആവശ്വക്കാരുണ്ടാകുന്നത് സ്വാഭാവികം.

മററു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലപ്പുറം ജില്ലക്കാര്‍ വഴിയും മയക്കുമരുന്നു സംഘങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങലില്‍ വലവിരിക്കുന്നുന്നുണ്ട് 
ഗുണ്ടകളും വലിയ കണ്ണികളുമുള്ള മയക്കുമരുന്നു സംഘങ്ങളില്‍ പെട്ടാല്‍ രക്ഷപ്പെടുക വിഷമമാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ചെന്നൈ, പഴനി ,കൊടെക്കനാല്‍, തിരുനല്‍വേലി, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലും, കര്‍ണ്ണാടകത്തിലെ ബംഗളൂരു, മൈസൂരു നഗരങ്ങളിലും മയക്കുമരുന്നു ശൃംഖലയിലെ വലിയ കേന്ദ്രങ്ങളാണ്. ഇന്നലെ അരീക്കോടു വെച്ചും  അറസ്റ്റിലായ 5 പേരെ ഇന്നലെ വൈകീട്ടും  മഞ്ചേരിയില്‍ വെച്ചും അറസ്റ്റിലായ 5 പേരെ ഇന്നു രാവിലെയും കോടതി റിമാന്‍റ് ചെയ്തു. രണ്ടു കേസുകളിലും അന്വേഷണം ഊര്‍ജ്ജിമായി നടക്കുകയാണെന്നും  കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Follow Us:
Download App:
  • android
  • ios