കൊല്ലം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം ക്രമാതീതമായി വർധിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസിൽ അഞ്ചിരട്ടി വർധനവെന്ന് എക്സൈസ് രേഖകൾ സ്ഥിരീകരിക്കുന്നു. കൊല്ലം ജില്ലയിൽ ഈ വ‌ർഷം രജിസ്റ്റർ ചെയ്ത എൺപത് ശതമാനം കഞ്ചാവ് കേസിലും പ്രതികൾ കൗമാരക്കാരായ വിദ്യാർത്ഥികൾ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

കൊല്ലം ജില്ലയിൽ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് ഈ വർഷം ഒക്ടോബർവരെ രജിസ്റ്റർ ചെയ്തത് 231 കേസുകൾ. നവംബറിലെ 45 കേസുകൾ കൂടെ ചേർത്താൽ 276 കേസുകൾ. കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും അഞ്ചിരട്ടിയിലധികം. എൺപത് ശതമാനം കേസുകളിലേയും പ്രതികൾ കൗമാര പ്രായക്കാരായ വിദ്യാർത്ഥികൾ

കഞ്ചാവ് ഉപയോഗിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി വഴിയാണ് ഞങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ അടുത്തെത്തിയത്. ആവശ്യപ്പെട്ടതനുസരിച്ച് ഒരു പൊതി കഞ്ചാവുമായി പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി എത്തി. സ്കൂളിൽ കഞ്ചാവെത്തുന്നതിനെകുറിച്ച് വിദ്യാർത്ഥി പറഞ്ഞതിങ്ങിനെ.

കഞ്ചാവ് ഉപയോഗിച്ചാൽ പിടിക്കപ്പെടാതിരിക്കാനുള്ള വഴികളും വിദ്യാർത്ഥികൾക്കറിയാം. ഇനി ഈ കണക്കുകൾ കാണുക. കൊല്ലം ജില്ലയിൽ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് ഈ വർഷം ഒക്ടോബർ വരെ രെ രജിസ്റ്റർ ചെയ്തത് 231 കേസുകൾ. നവംബറിലെ 45 കേസുകൾ കൂടെ ചേർത്താൽ 276 കേസുകൾ. 

കഴിഞ്ഞ വർഷത്തേക്കാളും അഞ്ചിരട്ടിയിലധികം. ഇതിൽ എൺപത് ശതമാനം കേസുകളിലേയും പ്രതികൾ കൗമാര പ്രായക്കാരായ വിദ്യാർത്ഥികളാണന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. എളുപ്പത്തില്‍ കൈമാറുന്നതിന് വേണ്ടി മാത്രമല്ല കഞ്ചാവ് ചെറിയ പൊതികളാക്കി വിൽക്കുന്നത്. നിയമത്തിന്‍റെ കുറുക്കുവഴികളിലൂടെ രക്ഷപ്പെടാൻ കൂടിയാണ്. ബീഡിക്കകത്ത് നിറച്ചും കഞ്ചാവ് വാങ്ങിക്കാൻ കിട്ടും.

സ്കൂളിന്‍റെ പേരു ദോശവും വിദ്യാർത്ഥികളുടെ ഭാവിയും ഓർത്ത് പല അധ്യാപകരും രക്ഷിതാക്കളും ഇത്തരം സംഭവങ്ങൾ പുറത്ത് വിടാറില്ല. അതുകൊണ്ട് തന്നെ യഥാർത്ഥ കണക്ക് ഇതിൽ ഒതുങ്ങില്ല. ടെട്രാ ഹൈഡ്രൊ കന്നാബിനോളാണ് കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു. സന്തോഷം, ഓർമ്മശക്തി ചിന്താശേഷി, ഏകാഗ്രത, സമയബോധം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഈ കഴിവുകൾ നശിക്കും. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾ കഞ്ചാവിന് അടിമപ്പെട്ട് തകർന്ന കഥകളും അനവധി.

ഇത് കൊല്ലം ജില്ലയിലെ മാത്രം കണക്കാണ്. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിക്കുന്ന ലോബിയിലെ പ്രധാനകണ്ണികളെ പിടികൂടുവാനായിട്ടില്ല. ഇപ്പോഴും നമ്മുടെ വിദ്യാർത്ഥികളെ തേടി ഇവർ കഞ്ചാവുമായി സ്കൂൾ പരിസരങ്ങളിലെത്തുന്നുണ്ട്. ചുരുക്കത്തിൽ പണം കൊടുത്ത് രോഗവും അശാന്തിയും വാങ്ങുന്നതിന് തുല്യം. കൂടാതെ ഭാവി തലമുറ ഇളം പ്രായത്തിൽ തന്നെ വഴിതെറ്റുകയും ചെയ്യുന്നു.