മുംബൈ: മദ്യലഹരിയില്‍ പൊലീസ് പിടികൂടിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ചു. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂണ്‍ പതിനഞ്ചിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പടരുന്നത്. പൊലീസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയും തടയുന്ന സുഹൃത്തുക്കളെയുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. പെണ്‍കുട്ടിയെ പൊലീസുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് കാരണമെന്നു സൂചനയുണ്ട്.