ദില്ലി:സുഹൃത്തിനൊപ്പം രാത്രി നഗരത്തിലൂടെ നടന്ന 19 കാരിയെ മധ്യവയസ്ക്കന്‍ ബലാത്സംഗം ചെയ്തു. ദില്ലിയിലെ ഗാസിപുരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. എട്ടുമണിക്ക് പേപ്പര്‍ മാര്‍ക്കറ്റിലൂടെ സുഹൃത്ത് അലോക് രജ്പുത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി.
എന്നാല്‍ മദ്യപിച്ചെത്തിയ ഇയാള്‍ രാത്രി നഗരം ചുറ്റുന്നതിനെക്കുറിച്ച് മോശമായി പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.ഇതേതുടര്‍ന്ന് രണ്ടുപേരും രണ്ടുവഴിക്ക് തങ്ങളുടെ വീട്ടിലേക്ക് പോയി. എന്നാല്‍ മദ്യപിച്ചെത്തിയ ആള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും അഴുക്കുചാലില്‍ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ആയിരുന്നു എന്ന് പെണ്കുട്ടി പറയുന്നു.ഇയാളുട വിരലില്‍ പെണ്‍കുട്ടി കടിച്ച് ആഴത്തില്‍ മുറിവുണ്ടാക്കി, ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു മധ്യവയസ്ക്കന്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
