കൊല്‍ക്കത്ത: മദ്യലഹരിയില്‍ കാറപകടമുണ്ടാക്കിയ യുവതി പോലീസിനെ ചുംബിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ചിങ്കിഗാഡ് ഇ എം ബൈപ്പാസില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. ഇതേതുടര്‍ന്ന് 38 കാരിയായ യുവതിയെയും കാറില്‍ ഇവരോടൊപ്പമുണ്ടായിരുന്ന യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

മദ്യലഹരിയിലായിരുന്ന യുവതിയുടെ കാര്‍ ഡിവൈവറില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇതു ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ യുവതി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിന്ദാനഗര്‍ പോലീസ് സ്ഥലത്തെത്തി. യുവതിയെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പോലീസിനെ കെട്ടിപ്പിടിച്ച് ചുംബിച്ചത്.