പൂനെ: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സ്‌ത്രീ പൊലീസിന്റെ പിടിയിലായി. പൂനെയ്‌ക്കടുത്ത് വനോരിയിലാണ് സംഭവം. സ്‌ത്രീക്കെതിരെ ഐപിസി സെക്ഷന്‍ 324 വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ജയന്ത് ഹന്‍സാതെ പറഞ്ഞു. 38കാരിയായ ജയ അര്‍ജുനാണ് മദ്യപിച്ച് ഭര്‍ത്താവ് ഭരത് അര്‍ജുന്‍റാമിനെ ആക്രമിച്ചത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 26കാരനായ ഭരതിന്റെ മുഖത്തേക്ക് തിളച്ച എണ്ണ എടുത്തൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭരതിനെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ജയയെ ലഷ്‌കര്‍ കോടതിയില്‍ ഹാജരാക്കും. ഭരത് മുംബൈയില്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. ജയ പൂനെയിലെ ഒരു കടയിലെ ജീവനക്കാരിയായിരുന്നു.