ദില്ലി: മദ്യപിച്ചെത്തിയ പൊലീസുകാരനെ ഒരു സ്ത്രീ ചെരിപ്പുകൊണ്ടടിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹരിയാനയിലാണ് സംഭവം. റോഡില്‍ ഇരിക്കുന്ന പൊലീസുകാരന്‍. ഇയാള്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍. അവര്‍ ഇയാള്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നുണ്ട്. പൊലീസുകാരന്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യപിച്ചതിനാല്‍ ഇയാള്‍ക്ക് വാക്കുകള്‍ വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്ന് വീഡിയോയില്‍ കാണാം.
സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് മദ്യപിച്ചെത്തിയ ഹരിയാന പൊലീസുകാരനെ സ്ത്രീ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചത്. ഇയാളോട് ഇനി സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഹിസാര്‍ ജില്ലിയിലെ സെക്ടര്‍ 4 ല്‍ ഫെബ്രുവരി 2നാണ് സംഭവം നടന്നത്. സംഭവം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നുവെന്നും ഇയാള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ യോഗേഷ് കുമാറാണെന്നും പൊലീസ് വ്യക്തമാക്കി.
Courtesy : hindustantimes
