മദ്യലഹരിയില്‍ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധന നടത്തി.
കൊല്ലം: മദ്യലഹരിയില്‍ കൊല്ലത്ത് പോലീസുകാരന്‍റെ അഴിഞ്ഞാട്ടം. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പദ്മരാജന്‍ മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധന നടത്തി. പദ്മാരജൻറെ കാറിനകത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്.
