തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്

ഹൈദരാബാദ്: വിശന്നപ്പോള്‍ മദ്യപാനിയായ വ്യക്തി കോഴിയെ പച്ചയ്ക്ക് തിന്നു. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷിച്ചത്. 

സുഹൃത്തിനൊപ്പം പാചകം ചെയ്ത് കഴിക്കുന്നതിന് കോഴിയെ വാങ്ങി വരികയായിരുന്നു. ഇതിനിടെ വിശപ്പ് സഹിക്കാതെ ഇയാള്‍ കോഴിയെ ജീവനോടെ ഭക്ഷിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിയുടെ തൂവല്‍ പൊളിച്ച ശേഷം ഇയാള്‍ പച്ചയ്ക്ക് ഭക്ഷിക്കുകയായിരുന്നു. കോഴിയുടെ രക്തം കുടിക്കുകയും ചെയ്തു.