അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു

First Published 5, Mar 2018, 10:03 AM IST
DU student accuses tutor of rape
Highlights
  • 22 കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ഗുരുഗ്രാമിലെ ഹോട്ടലില്‍വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. മുകേഷ് കുമാര്‍ എന്ന യുവാവിനെതിരയൊണ് പരാതി നല്‍കിയിരിക്കുന്നത്. 

22 കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് ഇത് സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. വിവരം പുറത്തറിയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ യുവതിയെ ഭീഷണീപ്പെടുത്തിയിരുന്നു

ന്യൂ അശോക് നഗറിലാണ് യുവതി താമസം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപകനെ ചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ പിടിച്ചെടുത്ത് പരിശോധിച്ചതായും പൊലീസ് വ്യക്തമാക്കി. 

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി ഓപ്പണ്‍ സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൂന്നാം വര്‍ഷ ബികോം പഠനത്തിനായാണ് യുവതി ട്യൂഷന് ചേര്‍ന്നത്. 

സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ശനിയാഴ്ചയാണ് മുകേഷ് കുമാര്‍ യുവതിയെ വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഗുഡ്ഗാവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. 

loader