സ്മാര്‍ട്ട് യാര്‍ഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. പരീക്ഷാര്‍ത്ഥി മാത്രം ഇനി വാഹനത്തില്‍കയറിയാല്‍മതിയാകും. ഇദ്ദേഹം വാഹനം ഓടിച്ച് പാര്‍ക്ക് ചെയ്യുന്നത് ക്യാമറകളുടേയും സെന്‍സറുകളുടേയും സഹായത്തോടെ നിരീക്ഷിക്കുകയാണ് ചെയ്യുക. ഇരുപതോളം സെന്‍സറുകള്‍ഘടിപ്പിച്ച സ്മാര്‍ട്ട് വാഹനമാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക. യാര്‍ഡിലും നിരവധി സെന്‍സറുകള്‍ഉണ്ടായിരിക്കും. പാര്‍ക്കിംഗ് യാര്‍ഡില്‍അഞ്ച് നിരീക്ഷണ ക്യാമറകളും ഉണ്ടാകും. വാഹനത്തിനകത്തും നിരീക്ഷണ ക്യാമറകളുണ്ട്. ഈ ക്യാമറയിലെ രംഗങ്ങള്‍നിരീക്ഷിച്ചാണ് ഉദ്യോഗസ്ഥര്‍പരീക്ഷാര്‍ത്ഥിയുടെ ഡ്രൈവിംഗ് വിലയിരുത്തുക. ഡ്രൈവര്‍വരുത്തുന്ന പിഴവുകള്‍വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കണ്‍ട്രോള്‍ടവറിലെ സ്ക്രീനില്‍തെളിയും.
വിരലടയാളം രേഖപ്പെടുത്തി പരിക്ഷാര്‍ത്ഥി തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഈ സ്മാര്‍ട്ട് കാര്‍പ്രവര്‍ത്തിക്കുകയുള്ളൂ എന്ന പ്രത്യേകതയും ഉണ്ട്. ഒരു എക്സാമിനര്‍ക്ക് ഒരേ സമയം ഒന്നിലധികം ടെസ്റ്റുകള്‍നടത്താന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്‍റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍പാര്‍ക്കിംഗ് ടെസ്റ്റ് നടത്താനും സാധിക്കും.
ദുബായ് ഡ്രൈവിംഗ് സെന്‍ററില്‍സ്മാര്‍ട്ട് യാര്‍ഡ് സംവിധാനം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍സ്മാര്‍ട്ട് ഡ്രൈവിഗ് ടെസ്റ്റ് നടത്താനാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം എന്നറിയുന്നു.
