ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം
ദുബായ്: ദുബായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ഫ്രെയിമിലേക്കുള്ള പ്രവേശന ടിക്കറ്റുകള് ഇനി ഓണ്ലൈനായി ബുക്ക് ചെയ്യാം. ദുബായിയുടെ സംസ്കാരവും ആധൂനിക വളര്ച്ചയും സമ്മേളിക്കുന്ന വിശാലമായ കാഴ്ച്ച അനുഭവം പ്രധാനം ചെയ്യുന്ന ദുബായ് ഫ്രെയിമിലേക്ക് ഇനി ലേകത്തിന്റെ ഏത് ഭാഗത്ത് നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.
150 മീറ്ററാണ് ഫ്രെയിമിന്റെ ഉയരം. 48 നിലകളുള്ള വിനോദ സഞ്ചാര കേന്ദ്രത്തില് സൗജന്യ വൈഫെ സംവിധാവുമുണ്ട്. രാവിലെ ഒന്പത് മണിമുതല് രാത്രി ഒന്പത് മണിവരെയാണ് ഫ്രെയിമിന്റെ പ്രവര്ത്തന സമയം. പ്രായപൂര്ത്തിയായവര്ക്ക് അന്പതും കുട്ടികള്ക്ക് ഇരുപത് ദിര്ഹവുമാണ് പ്രവേശന നിരക്ക്. 65 വയസ്സിന് മുകളില് പ്രായമുളളവര്ക്ക് പ്രവേശനം സൗജന്യമായിരിക്കും.
