അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് അഴിമതിക്കേസിൽ പ്രതിയും ഇടനിലക്കാരനുമായ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും.

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് അഴിമതിക്കേസിൽ പ്രതിയും ഇടനിലക്കാരനുമായ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി ദുബായ് സർക്കാർ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കകം ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഗസ്‍റ്റ വെസ്‍റ്റ്‍ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്ത്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്‍റ്റലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.