ദുബായില്‍ മസാജിങ്ങിന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പിന്‍റെ കഥയാണ് പുറത്തുവരുന്നത്. മസാജിങ്ങിനായി എത്താന്‍ അറിയിച്ച യുവതിയും നാല് നൈജീരിയന്‍ സ്വദേശികളും ചേര്‍ന്ന് യുവാവിനെ ഹോട്ടലില്‍ വച്ച് നഗ്നയാക്കി ഫോട്ടോയെടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. പണവും മറ്റു വിലപിടിപ്പുള്ളവയും സൂക്ഷിച്ച ലോക്കറിന്‍റെ നമ്പര്‍ ആവശ്യപ്പെട്ടു തന്നില്ലെങ്കില്‍ കാല് തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി.

എമിരാതി എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ഹോട്ടല്‍ മുറിയില്‍ മസാജിങ്ങിനായി ചെന്നത് അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. യുവാവിനെ കെട്ടിയിട്ട ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്.

അല്‍ബാര്‍ഷാ പൊലീസിന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 12നാണ് ഇതു സംബന്ധിച്ച പരാതി ലഭിക്കുന്നത്. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തുന്നതിനാല്‍ പലരും പരാതി നല്‍കാത്തതാണ് ഇവര്‍ക്ക് സഹായകമായത്.