ദുബായ്: ഏഷ്യാനെറ്റ് ന്യൂസിന് ദുബായ് മുന്‍സിപ്പാലിറ്റിയുടെ ആദരവ്. മുന്‍സിപാലിറ്റി സംഘടിപ്പിച്ച എട്ടാമത് കാര്‍ രഹിത ദിനാചരണത്തിന് മികച്ച കവറേജ് നല്‍കിയതിനാണ് ആദരം. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭയുടെ കമ്മ്യൂണിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുബാറക് മുതൈവിയില്‍നിന്ന് ബ്യൂറോ ചീഫ് അരുണ്‍കുമാര്‍ പ്രശംസാപത്രം ഏറ്റുവാങ്ങി. ദുബായ് മുനിസിപ്പാലിറ്റി കോര്‍പറേറ്റ് മാര്‍ക്കറ്റിങ് ആന്‍ഡ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് ബദ്രി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.