10:47 AM (IST) Jan 15

Malayalam News Live: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം

Read Full Story
10:28 AM (IST) Jan 15

Malayalam News Live: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിർദേശവുമായി എംആർ അജിത്കുമാർ

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും നിർദേശം. 

Read Full Story
10:11 AM (IST) Jan 15

Malayalam News Live: കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രചാരണം; നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

കോൺ​ഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്.

Read Full Story
09:34 AM (IST) Jan 15

Malayalam News Live: ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ അവയവം ദാനം ചെയ്യും. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും

Read Full Story
09:29 AM (IST) Jan 15

Malayalam News Live: കൊല്ലത്ത് കായിക വിദ്യാർത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.

Read Full Story
09:27 AM (IST) Jan 15

Malayalam News Live: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക.

Read Full Story
09:26 AM (IST) Jan 15

Malayalam News Live: ഇറാനിൽ കൊല്ലപ്പെട്ടവർ 3400 കടന്നു

സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്.

Read Full Story
09:26 AM (IST) Jan 15

Malayalam News Live: ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു

നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി.

Read Full Story
09:25 AM (IST) Jan 15

Malayalam News Live: കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ 11 ആം പ്രതി കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും.

Read Full Story
09:25 AM (IST) Jan 15

Malayalam News Live: കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം

കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസ്. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Read Full Story
09:24 AM (IST) Jan 15

Malayalam News Live: കുതിപ്പ് തുടങ്ങി കോഴിക്കോട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങി കോഴിക്കോട്. കണ്ണൂരാണ് തൊട്ടുപിന്നിൽ. തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്.