ദുബായ്: വയാഗ്ര ഉപയോഗിച്ച ശേഷം 12 മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിബന്ധത്തില്‍ ഏര്‍പ്പെട്ട 52 കാരന് മരണം. ദുബായില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത്‌റൂമില്‍ നിന്നാണു മൃതദേഹം കണ്ടെടുത്തത്. എന്നാള്‍ മൃതദേഹത്തില്‍ നിന്ന് ആക്രമണം നടന്നതായി സൂചന ഉണ്ടായിരുന്നില്ല. ഇതിനു തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഇയാള്‍ക്കു കാമറൂണ്‍ സ്വദേശിയായ 23 കാരിയുമായി ബന്ധം ഉണ്ടായിരുന്നു എന്നു കണ്ടെത്തിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 7 മാസമായി ദുബായില്‍ ഇവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ശരീരിക ബന്ധത്തില്‍ ഏര്‍പ്പെടും മുമ്പ് ഇയാള്‍ മരുന്നു കഴിച്ചിരുന്നതായും യുവതി വ്യക്തമാക്കി. തുടര്‍ന്നു തുടര്‍ച്ചായായി 12 മണിക്കൂര്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് ബാത്ത്‌റൂമില്‍ നിന്ന് ശബ്ദം കേട്ടു നോക്കിയപ്പോള്‍ ഇയാള്‍ ബാത്ത് റൂമില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തില്‍ നിന്നു വയാഗ്രയുടെ അമിത ഉപയോഗമാണ് മരണ കാരണം എന്നു കണ്ടെത്തി.
