സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് വൻ കൊള്ള നടത്താനാണ് ജിഎൻഎ കരാറിലൂടെ ശ്രമിച്ചതെന്ന് സിപിഎമ്മിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയനും എം.വി ഗോവിന്ദനും പ്രതികരിച്ചു.
തിരുവനന്തപുരം: ജി എൻ എ വിവാദത്തിൽ സി പി എം അന്വേഷണം വേണമെന്ന് സി പി എം. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോൾ മാത്രമാണ് പിൻവാങ്ങാൻ സർക്കാർ നിർബന്ധിതമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബറിൽ വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽ. നിന്നും 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപക്ക് വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരമാണെന്നാണ് മനസ്സിലാക്കുന്നത്. ടെണ്ടറോ റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോ കൂടാതെ നടത്തിയ ഈ ഇടപാടും ദുരൂഹമാണെന്നും പിണറായിയുടെ പ്രതികരണം.
അതേ സമയം, കൃത്രിമ ക്ഷാമം ഉണ്ടാക്കുന്ന വലിയ അഴിമതിക്കുള്ള നീക്കമാണ് ജിഎൻഎ കരാറെന്നും മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പവർ ഗ്രൂപ്പ് ആണ് കരാറിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ മറികടന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പവർ ഗ്രൂപ്പ് അഴിമതിക്കളം ഒരുക്കുന്നത്. എങ്ങനെ ജിഎൻഎ കരാറുമായി മുന്നോട്ട് പോയി എന്നതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
സ്വാശ്രയ കോളേജുകൾക്ക് ഇളവ് നൽകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ തകിടം മറിക്കുന്നതാണെന്നും സ്വാശ്രയ മേഖലയിലും ഓട്ടോണമസ് മേഖലയിലും പാവപ്പെട്ടവർക്കുള്ള പ്രവേശനം കൊട്ടിയടയ്ക്കുന്നുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സർക്കാർ മേൽനോട്ടത്തോടുകൂടിയുള്ള സ്വാശ്രയ സംവിധാനമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നത്. സർക്കാർ, എയ്ഡഡ് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണിതെന്നും ഇത് വൻ അഴിമതിക്ക് വളം വയ്ക്കുമെന്നും എം വി ഗോവന്ദൻ കൂട്ടിച്ചേർത്തു.














