ദുബായ്: ദുബായി കിരീടീവകാശിയും, മത്സ്യവുമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. രാജകുമാരന്‍ ആഴക്കടലിലെ നീന്തലിനിടെ കെണിയില്‍ അകപ്പെട്ട മത്സ്യത്തെ മോചിപ്പിച്ചതും, പിന്നീട് രകക്ഷപ്പെട്ട മത്സ്യം ഹംദാന് നന്ദിയോതുകയെന്നോണം വലംവെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്
പതിവുപോലെ ആഴക്കടലില്‍ സാഹസിക നീന്തലിനിറങ്ങിയതായിരുന്നു ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. നീന്തലിനിടെയാണ് കെണിയിലകപ്പെട്ട് പിടയുന്ന കുഞ്ഞ് മത്സ്യം ശ്രദ്ധയില്‍പ്പെട്ടത്. രാജകുമാരന്‍ ഉടനെ തന്നെ മത്സ്യത്തെ മോചിപ്പിച്ചു. പിന്നീടുള്ള കാഴ്ചകളാണ് രസകരം. നന്ദിയോതുന്ന രൂപത്തില്‍ എതാണ്ട് അഞ്ചുമിനുട്ടിലേറെ മഞ്ഞയും വെള്ളയും കലര്‍ന്ന മത്സ്യം ഹംദാനു ചുറ്റും പ്രത്യേക രീതിയില്‍ വട്ടം ചുറ്റി.
ഹംദാന്‍റെ സ്വകാര്യ ഫോട്ടോഗ്രാഫറായ അലി ഈസയാണ് ഈ കൗതുകരംഗം കാമറയില്‍ പകര്‍ത്തിയത്. ഫസ്സയുടെയും മത്സ്യത്തിന്‍റെയും കഥയെന്നപേരില്‍ അലി ഈസതന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷങ്ങളാണ് മണിക്കൂറുകള്‍ക്കിടെ കണ്ടത് ഫസ്സയെന്നത്. രാജകുമാരന്‍റെ ഓമനപേരാണ്. താന്‍ അടക്കം രണ്ടുപേര്‍ ഒപ്പമുണ്ടായിട്ടും ഹംദാനെ മാത്രം വട്ടം ചുറ്റിയതാണ് ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫോട്ടോഗ്രാഫര്‍ അലി ഈസ പറഞ്ഞു.
