മുബൈ- എറണാകുളം തുരന്തോ എക്സ്പ്രസില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതായി പരാതി. ശുചിമുറിയില്‍ നിന്ന് വെള്ളെമെടുത്ത് സൂപ്പ് പാകം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
യാത്രക്കാര്‍ ഭക്ഷണത്തിന് പണം ഈടാക്കിയിട്ടും ശുചിത്വത്തോടെ ഭക്ഷണം വിളന്പുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സൂപ്പില്‍ ശുചിമുറിയിലെ വെള്ളം ചേര്‍ക്കുന്നതായി കണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുകയായിരുന്നു. പ്രതിഷേധിച്ചിട്ടും റെയില്‍വേ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പൊലീസിനും യാത്രക്കാര്‍ പരാതി നല്‍കി.
ഭക്ഷണമുള്‍പ്പെടെ 2200 രൂപയാണ് മുംബയില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് നിരക്ക്. ഇത്രയും തുക ഈടാക്കിയിട്ടും റെയില്‍വേ അടിസ്ഥാന സൗകര്യം പോലുംനല്‍കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുരന്തൊ തീവണ്ടി വൃത്തിഹീനമാണെന്നും കിടക്ക വിരികള്‍ പോലും അലക്കാറില്ലെന്നും യാത്രക്കാര്‍ പരാതിയില്‍ പറയുന്നുണ്ട്.
