തിരുവല്ലത്തുള്ള സ്‌കൂളില്‍ കുട്ടിയെ ആക്കിയതിനുശേഷം പുറത്തേക്ക് വരുകയായിരുന്നു മനോജ്. ഒപ്പം ബൈക്കില്‍ ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ ആക്രമികള്‍ മനോജിന് മുന്നില്‍ ചാടിവീണ് തോക്കുചൂണ്ടിയതായി ദൃക്‌സാക്ഷി പറയുന്നു. തോക്കു ചൂണ്ടിയവരെ തള്ളിമാറ്റി മനോജ് വാഹനങ്ങള്‍ക്കിടയലൂടെ ഓടുന്നതിടെ അക്രമികള്‍ പിന്തുടര്‍ന്നു വെട്ടിയാതായി പൊലീസ് പറഞ്ഞു. തലക്കു കൈക്കും ഗുരതരമായ വെട്ടേറ്റ മനോജ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന സി പി എം ആരോപിച്ചു.

സംഭവ സ്ഥലത്തുനിന്നും ഒരു റിവോള്‍വര്‍ പൊലീസ് പിടിച്ചെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കുറച്ചുകാലമായി സി പി എം - ആര്‍ എസ് എസ് പ്രവത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം ഡി വൈ എഫ്‌ ഐ പെരുന്താന്നി മേഖല കമ്മിറ്റി ആംബുലന്‍സ് ആര്‍ എസ് എസുകാര്‍ ആക്രമിച്ചിരുന്നു. ഇതിനുശേഷം പെരുന്താന്നിയിലും ശ്രീവരാഹത്തും ഏറ്റമുട്ടലുണ്ടായി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി മനോജ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.