താനൂർ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: താനൂർ ഉണ്യാലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ അഞ്ചുടി യൂണിറ്റ് പ്രസിഡണ്ട് ചെറുപുരക്കൽ അക്ബറിനാണ് ഇന്നലെ രാത്രി 9 മണിയോടെ ഉണ്യാൽ അഴീക്കലിന് സമീപത്ത് വെച്ച് വെട്ടേറ്റത്. അക്രമത്തിനു പിന്നിൽ മുസ്ലീം ലീഗെന്ന് സി.പി.എം ആരോപിക്കുന്നു

തിരൂരിലെ ഗൾഫ് ബസാറിലെ ജീവനക്കാരനായ അക്ബറും സുഹത്തും ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെയാണ് സുമോ വാനിലെത്തിയ സംഘം ആക്രമിച്ചത്. ബൈക്ക് ഇടിച്ച് തെറിപ്പിച്ചാണ് അക്ബറിനെ വെട്ടിയത്. അക്രമത്തിൽ അക്ബറിന്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശുഷകൾക്ക് ശേഷം അക്ബറിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പറവണ്ണ ആലിൻ ചുവട് കേന്ദ്രീകരിച്ചുള്ള ലീഗ് സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം നേതൃത്വം ആരോപി ച്ചു.